മൂന്നാർ: സെവന്മല ഏസ്റ്റേറ്റിൽ കാട്ടാനയിറങ്ങി. പുലർച്ചെ രണ്ടോടെ പാർവതി ഡിവിഷനിലാണ് ആനയിറങ്ങിയത്. ലയത്തിനോട് ചേർന്നുള്ള കൃഷി കാട്ടാന നശിപ്പിച്ചു. രണ്ടുമണിക്കൂറോളം പ്രദേശത്ത് ചുറ്റിനടന്ന ആന ആളുകൾ ബഹളം വച്ചതോടെ തിരികെ കാട്ടിലേക്ക് മടങ്ങി.