കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ ഉന്തുവണ്ടിക്കടകളിലടക്കം പരിശോധന നടത്തി ഭക്ഷ്യസുരക്ഷാവിഭാഗം. മൂന്ന് കടകളിൽ നിന്ന് പഴകിയ എണ്ണ പിടികൂടി. കടയുടമകൾക്ക് ഭക്ഷ്യ സുരക്ഷാവിഭാഗം നോട്ടീസ് നൽകി. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പഴക്കം ചെന്ന ഉപ്പിലിട്ട ഭക്ഷണം കണ്ടെത്തി നശിപ്പിച്ചു. ലൈസൻസില്ലാത്തതും മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാത്തതുമായ കടകൾക്കെതിരെയും നടപടി സ്വീകരിച്ചു. നിപ ജാഗ്രതയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടന്ന പരിശോധനയാണ് വീണ്ടും ആരംഭിച്ചത്.