കോഴിക്കോട്: കോഴിക്കോട് തൊഴിലുറപ്പ് തൊഴിലാളികളെ ഭക്ഷ്യ വിഷബാധയെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാണിമേലിലാണ് ആറ് സ്ത്രീ തൊഴിലാളികൾക്ക് ഭക്ഷ്യ വിഷബാധയേറ്റത്.

ഭക്ഷ്യ യോഗ്യമല്ലാത്ത കിഴങ്ങ് കഴിച്ചതാണ് വിഷബാധയ്ക്ക് കാരണമെന്നു സംശയിക്കുന്നു. ഇവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.