മലപ്പുറം: വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കർണാടക സ്വദേശി ഗോപാൽ ജാദവ്(31) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലിനായിരുന്നു ആപകടം. വട്ടപ്പാറ വളവിൽ വച്ച് ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു.