- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിന്നക്കനാലിൽ കൊക്കയിലേക്ക് ജീപ്പ് മറിഞ്ഞു; എട്ടുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
ഇടുക്കി: ഇടുക്കി ചിന്നക്കനാൽ പാപ്പാത്തിച്ചോലയിൽ തൊഴിലാളികളുമായി പോയ ജീപ്പ് അമ്പതടി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പാപ്പാത്തിച്ചോലക്ക് സമീപം ഏലംപടി എന്ന സ്ഥലത്തുള്ള എവർഗ്രീൻ എസ്റ്റേറ്റിലേക്ക് തൊഴിലാളികളുമായി പോയ ജീപ്പാണ് കൊക്കയിലേക്ക് മറിഞ്ഞത്.
സൂര്യനെല്ലിയിൽ നിന്നും വന്ന തൊഴിലാളികളായിരുന്നു ഇവർ. വനിത തൊഴിലാളികളും ഡ്രൈവറുമുൾപ്പെടെ 9 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അമ്പതടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ളവരെ ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. അപകടം നടന്ന സ്ഥലത്ത് ആളുകളൊന്നുമുണ്ടായിരുന്നില്ല. അതിനാൽ പാപ്പാത്തി ചോലയിൽ നിന്നും ആളുകളെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.




