- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് ആനക്കരയിൽ 10 പേർക്ക് തെരുവ് നായയുടെ കടിയേറ്റു
പാലക്കാട്: പാലക്കാട് ആനക്കര പഞ്ചായത്തിൽ പത്ത് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. പശുക്കൾക്ക് ഉൾപ്പടെ നിരവധി വളർത്ത് മൃഗങ്ങൾക്കും നായയുടെ ആക്രമണത്തിൽ പരിക്കേറ്റു.
പഞ്ചായത്തിലെ മലമക്കാവ് , നെയ്യൂർ ഭാഗങ്ങളിൽ വിദ്യാർത്ഥിനി ഉൾപ്പടെയുള്ള പത്ത് പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. പരിക്കേറ്റ മുഴുവൻ ആളുകളെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം ആലപ്പുഴ മാന്നാറിലും 7 പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
Next Story




