- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്ന് മണ്ണ് മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; മോഷ്ഠിച്ച മണ്ണിന് മുപ്പതിനായിരം രൂപയെന്ന് പൊലീസ്
പാലക്കാട്: മണ്ണാർക്കാട് കൂമ്പാറയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്ന് മണ്ണ് മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തെങ്കര പുഞ്ചക്കോട് കോന്നാടൻ ആരിഫിനെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
തിരൂരങ്ങാടി സ്വദേശി മുഹമ്മദാലിയുടെ ഉടമസ്ഥതയിൽ കൂമ്പാറയിലുള്ള സ്ഥലത്തു നിന്ന് മണ്ണ് മോഷ്ടിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. വെള്ളിയാഴ്ചയാണ് സംഭവം. മോഷ്ഠിച്ച മണ്ണിന് മുപ്പതിനായിരം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദാലി മണ്ണാർക്കാട് പൊലീസിൽ പരാതി നൽകിയതോടെ ആരിഫിനെ പിടികൂടുകയായിരുന്നു. ആരിഫിന് കോടതി ജാമ്യം അനുവദിച്ചു.
Next Story




