- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപ്പിടിത്തം; കത്തിയത് പ്ലാസ്റ്റിക് മാലിന്യം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു; പ്രദേശമാകെ പുക
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപ്പിടിത്തം. ഭട്ട് റോഡിലെ മാലിന്യ സംസ്‌കരണകേന്ദ്രത്തിലാണ് ഞായറാഴ്ച രാവിലെ തീപ്പിടിത്തമുണ്ടായത്. നഗരത്തിലെയും സമീപപ്രദേശങ്ങളിലും അഗ്‌നിരക്ഷാസേന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിലാണ് ഞായറാഴ്ച രാവിലെ തീപ്പിടിച്ചത്. രാവിലെ എട്ടരയോടെ മാലിന്യക്കൂമ്പാരത്തിന് തീപ്പിടിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. പിന്നീട് തീ ആളിക്കത്തി. പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീപ്പിടിച്ചതിനാൽ വലിയ പുകയും ഉയരുന്നുണ്ട്. തീയണയ്ക്കാനുള്ള അഗ്‌നിരക്ഷാ സേനയുടെ ശ്രമങ്ങൾ തുടരുകയാണ്. അഗ്‌നിരക്ഷാ സേനയ്ക്കൊപ്പം നാട്ടുകാരും പൊലീസും തീയണയ്ക്കാനുള്ള ദൗത്യത്തിലുണ്ട്
Next Story



