കോട്ടയം: ബസിനുള്ളിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ വെള്ളൂർ ഇറുമ്പയം പള്ളിക്കുന്നേൽ വീട്ടിൽ രഞ്ജിത്തിനെ (28) അറസ്റ്റുചെയ്തു. പരാതിയെത്തുടർന്ന് തലയോലപ്പറമ്പ് പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി.