തിരുവനന്തപുരം: ബസിനുള്ളിൽ സ്‌കൂൾവിദ്യാർത്ഥിനികളെ കടന്നുപിടിച്ചയാളെ പൂന്തുറ പൊലീസ് അറസ്റ്റുചെയ്തു. വെള്ളൈക്കടവ് ദീപുനിവാസിൽ ദീപു (43) വിനെയാണ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച വൈകീട്ട് സ്‌കൂൾ കഴിഞ്ഞ് കെ.എസ്.ആർ.ടി.സി. ബസിൽ വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടികളെയാണ് ഇയാൾ ഉപദ്രവിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട കണ്ടക്ടറും യാത്രക്കാരും ചേർന്ന് ഇയാളെ തടഞ്ഞുവെച്ച് പൊലീസിലേൽപ്പിക്കുകയായിരുന്നു.