- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഡി തൃശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് ഡ്യൂട്ടി നടത്തുകയാണെന്ന് എസി മൊയ്തീൻ; പദയാത്ര അരങ്ങൊരുക്കലിന്റെ ഭാഗമാണെന്നും സിപിഎം നേതാവ്
തൃശൂർ: എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് തൃശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് ഡ്യൂട്ടി നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗവും എംഎൽഎയുമായ എ.സി.മൊയ്തീൻ. തൃശൂരിൽ സുരേഷ് ഗോപി നടത്തിയ പദയാത്ര അരങ്ങൊരുക്കലിന്റെ ഭാഗമാണെന്നും മൊയ്തീൻ ആരോപിച്ചു.
ചേലക്കരയിൽ സിപിഎം മണ്ഡലം കാൽനട ജാഥ സമാപനവേദിയിൽ സംസാരിക്കുകയായിരുന്നു മൊയ്തീൻ. സഹകരണ ബാങ്കുകളിൽ കള്ളപ്പണം വെളുപ്പിച്ചെന്ന് വരുത്തിത്തീർക്കാനുള്ള നീക്കമാണ് ഇഡി നടത്തുന്നത്. ബാങ്കിന്റെ പ്രവർത്തനം തടസപ്പെടുത്താനാണ് ഇഡി കരുവന്നൂർ ബാങ്കിന്റെ ആധാരം എടുത്തുകൊണ്ടുപോയത്. സിപിഎം നേതാവ് പി.ആർ.അരവിന്ദാക്ഷന്റെ അമ്മക്ക് 65 ലക്ഷം നിക്ഷേപമുണ്ടെന്ന് ഇഡി കോടതിയിൽ കള്ള റിപ്പോർട്ട് കൊടുത്തുവെന്നും മൊയ്തീൻ ആരോപണം ഉന്നയിച്ചു.
Next Story



