- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരി മാഫിയക്കെതിരെ പരാതി; പിന്നാലെ പൊലീസിന്റെ ചൂരൽ പ്രയോഗം; നിരപരാധികളെയും തല്ലിയെന്ന് പരാതി
ആലുവ: ആലുവയിൽ പൊലീസിന്റെ ചൂരൽ പ്രയോഗത്തിനെതിരെ പരാതി. ലഹരി മാഫിയക്കെതിരെ പരാതി ഉന്നയിച്ച കച്ചവടക്കാരുടെ കടകളിൽ എത്തുന്നവരെയും പൊലീസ് ചൂരൽ ഉപയോഗിച്ച് അടിച്ചതായി പരാതി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. സാമൂഹ്യവിരുദ്ധരെ തൊടാതെ നിരപരാധികളെ ചൂരൽ ഉപയോഗിച്ച് അടിച്ചതായിട്ടാണ് പരാതി.
ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വർധിച്ചുവരുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തിന്റെ സിസിടിവി ദൃശ്യം മീഡിയവണിന് ലഭിച്ചു.
Next Story




