- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടയ്ക്ക മോഷണം ആരോപിച്ച് മർദനം; മാനസിക വെല്ലുവിളി നേരിടുന്നയാൾ ഗുരുതര പരിക്കോടെ ആശുപത്രിയിൽ; മുരളീധരനെ ആശുപത്രിയിൽ എത്തിച്ചത് നാട്ടുകാർ
പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് അടയ്ക്ക മോഷ്ടിച്ചു എന്ന് ആരോപിച്ച് മാനസികവെല്ലുവിളി നേരിടുന്നയാളെ ക്രൂരമായി മർദിച്ചു. ശ്രീകൃഷ്ണപുരം സ്വദേശിയായ മുരളീധരൻ എന്നയാളാണ് ക്രൂരമായ മർദ്ദനത്തിനിരയായത്.
ഗരുതരാവസ്ഥയിൽ വാരിയെല്ലിന് ക്ഷതമേറ്റ മുരളീധരൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ് കിടക്കുകയായിരുന്ന മുരളീധരനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story



