- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജസ്ഥാനിൽ ജോലിക്കിടെ മരിച്ച മലയാളി സൈനികനു ജന്മനാടിന്റെ അന്ത്യാഞ്ജലി; പൊതുദർശനത്തിലും സംസ്ക്കാരത്തിലും പങ്കെടുത്ത് നൂറുകണക്കിന് ആളുകൾ
തുറവൂർ: രാജസ്ഥാനിൽ പാമ്പുകടിയേറ്റ് മരിച്ച മലയാളി സൈനികനു ജന്മനാടിന്റെ അന്ത്യാഞ്ജലി. പട്ടണക്കാട് മൊഴികാട്ട് കാർത്തികേയന്റെ മകൻ വിഷ്ണു (32) വാണ് ജയ്‌സാൽമറിൽ ജോലിക്കിടെ പാമ്പുകടിയേറ്റ് മരിച്ചത്. പട്രോളിങ്ങിനിടെ ബുധനാഴ്ച പുലർച്ചെ വിഷ്ണുവിനെ പാമ്പു കടിക്കുക ആയിരുന്നു. ജയ്‌സാൽ മിലിട്ടറി സ്റ്റേഷൻ സുബൈദാർമാരായ വിനോദ്, രമേഷ് എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകീട്ട് വിമാനമാർഗം നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹം മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.
ശനിയാഴ്ച രാവിലെ പട്ടണക്കാട് ഗവ. ഹൈസ്‌കൂളിൽ പൊതുദർശനത്തിനു വെച്ചു. രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും സൈനികരും പൊലീസും സ്‌കൂൾ വിദ്യാർത്ഥികളും എൻ.സി.സി. കേഡറ്റുകളും അദ്ധ്യാപകരും പൂർവ വിദ്യർഥികളും നാട്ടുകാരുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.
മന്ത്രി പി. പ്രസാദ്, എ.എം. ആരിഫ് എംപി., പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ജാസ്മിൻ, വൈസ് പ്രസിഡന്റ് എം.ജെ. ജയപാൽ, വയലാർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബാനർജി, കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ്, കെ.എസ്.ഡി.പി. ചെയർമാൻ സി.ബി. ചന്ദ്രബാബു, കെ.ആർ. രാജേന്ദ്രപ്രസാദ്, എൻ.പി. ഷിബു, ബിജെപി. ജില്ലാപ്രസിഡന്റ് എം വി ഗോപകുമാർ, പി.കെ. ബിനോയ്, അഭിലാഷ് മാമ്പറമ്പിൽ, പി.എം. രാജേന്ദ്രബാബു, ചേർത്തല തഹസിൽദാർ മനോജ് എന്നിവർ അന്തിമോപചാരമർപ്പിച്ചു. ഉച്ചയ്ക്കു 12 -നു വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം.



