- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടറെ കാണാൻ കൂട്ടുവന്നു; ആശുപത്രിയിൽ വെച്ച് ഒൻപതുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ചാത്തമംഗലം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചേവായൂരിലാണ് സംഭവം. കുട്ടിയുടെ അമ്മയെ ഡോക്ടറെ കാണിക്കാൻ കൂട്ട് വന്നയാളാണ് ഒൻപതുവയസുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ചാത്തമംഗലം സ്വദേശി ഖാദറിനെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തതു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് സംഭവം നടന്നത്. ആശുപത്രി ജീവനക്കാരിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Next Story




