- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിരോധകുത്തിവെപ്പെടുത്ത ഒന്നരവയസ്സുകാരിയുടെ കൈയിൽ മുഴ; ഭേദമാകാൻ ശസ്ത്രക്രിയ നടത്തണം: കുഞ്ഞിന് കുത്തിവെപ്പെടുത്ത നഴ്‌സിനെതിരെ കേസെടുത്ത് പൊലീസ്
വൈക്കം: പ്രതിരോധകുത്തിവെപ്പെടുത്ത ഒന്നരവയസ്സുകാരിയുടെ കൈയിൽ മുഴയുണ്ടായതിനെ തുടർന്ന് നഴ്‌സിനെതിരെ പൊലീസ് കേസ് എടുത്തു. ബ്രഹ്‌മമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്സ് റസിയയ്‌ക്കെതിരേയാണ് തലയോലപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. കുത്തിവെപ്പെടുത്തതിന് പിന്നാലെ കുഞ്ഞിന്റെ കയ്യിൽ മുഴ രൂപപ്പെട്ട് പഴുത്തുപൊട്ടുകയായിരുന്നു. കുട്ടിക്ക ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ. റസിയ ഉദാസീനതയോടെ കുത്തിവെപ്പെടുത്തതായാണ് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നത്.
ബ്രഹ്‌മമംഗലം കരോട്ടുകാലായിൽ ജോബിൻ തോമസ്-റാണി ദമ്പതിമാരുടെ ഏകമകൾ ഒന്നരവയസ്സുള്ള സേറ എലിസബത്ത് ജോബിന്റെ വലതുകൈക്കാണ് പ്രശ്‌നമുണ്ടായത്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പും അന്വേഷണം നടത്തുന്നുണ്ട്. ബ്രഹ്‌മമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്നുള്ള റിപ്പോർട്ട് കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.പ്രിയയ്ക്ക് നേരത്തേ സമർപ്പിച്ചിരുന്നു. കുട്ടികളുടെ വിഭാഗം ഡോക്ടറുടെ വിദഗ്ധാഭിപ്രായവും ആരോഗ്യവകപ്പ് തേടിയിരുന്നു. സംഭവത്തിൽ ബാലാവകാശ കമ്മിഷൻ പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനാണ് സേറയുടെ കൈയിൽ എം.ആർ. പ്രതിരോധകുത്തിവെപ്പ് എടുത്തത്. രണ്ടുദിവസം കഴിഞ്ഞപ്പോൾ ആ ഭാഗത്ത് മുഴ രൂപപ്പെടുകയും പഴുത്ത് പൊട്ടുകയുമായിരുന്നു. പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തി ഡ്യൂട്ടിഡോക്ടറെയും പിറ്റേന്ന് കുട്ടികളുടെ ഡോക്ടറെയും കാണിച്ചു. ശസ്ത്രക്രിയ നടത്തണമെന്ന് അവർ നിർദേശിച്ചു. ഇതിനായി കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിലേക്കുമാറ്റി. ശസ്ത്രക്രിയ ഒഴിവാക്കിയുള്ള ചികിത്സയിലൂടെ ഭേദമാക്കാൻ സാധിക്കുമോ എന്നറിയാൻ സ്വകാര്യ ആശുപത്രിയിലും കാണിച്ചു. അവിടെത്തെ ഡോക്ടറും ശസ്ത്രക്രിയ നടത്തണമെന്നും, കുത്തിവെപ്പിലെ അപാകംകൊണ്ടാണ് ഇത്തരമൊരു മുഴ രൂപപ്പെട്ടതെന്നും മാതാപിതാക്കളെ അറിയിച്ചു.
കോട്ടയത്ത് കുട്ടികളുടെ ആശുപത്രിയിലെ ഡോക്ടറെ കാണിച്ചപ്പോഴും ശസ്ത്രക്രിയയ്ക്ക് നിർദേശിച്ചു. ഇതിനിടെ മുഴ രണ്ടുതവണ പൊട്ടി. ചികിത്സപ്പിഴവ് ഉണ്ടായെന്നുകാട്ടി ആരോഗ്യവകുപ്പുമന്ത്രി, ഡി.ജി.പി., ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് മാതാപിതാക്കൾ പരാതി നൽകിയിരുന്നു.



