- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിമാലിയിലെ ജനവാസമേഖലയിൽ കാട്ടാനകൾ ഇറങ്ങി; രണ്ട് ഏക്കർ കൃഷി നശിച്ചു
ഇടുക്കി: അടിമാലി ജനവാസമേഖലയിൽ കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിച്ചു. രണ്ട് ഏക്കറോളം സ്ഥലത്തെ കൃഷിയാണ് നശിച്ചത്. പുലർച്ചെ ഒന്നരയോടെയാണ് രണ്ട് കാട്ടാനകൾ ജനവാസമേഖലയിൽ എത്തിയത്. ഇവ ഇപ്പോഴും സമീപത്തെ ഏലത്തോട്ടത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ്.
കല്ലാട് സെന്റ് ജൂഡ് പള്ളി മുറ്റത്ത് നിന്ന തെങ്ങുൾപ്പെടെയാണ് കാട്ടാനകൾ കുത്തിമറിച്ചിട്ടത്. ഇവയെ തുരത്തിയോടിക്കാനുള്ള ശ്രമം തുടങ്ങുമെന്ന് വനംവകുപ്പ് അറിയിച്ചു. ഉചിതമായ നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധം ആരംഭിക്കുമെന്ന നിലപാടിലാണ് നാട്ടുകാർ.
Next Story



