- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് ബസുകൾക്കിടയിൽ ഞെരിഞ്ഞമർന്നു; വേങ്ങേരിയിൽ വാഹനാപകടത്തിൽ ദമ്പതിമാർക്ക് ദാരുണാന്ത്യം; അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട്: കോഴിക്കോട് വേങ്ങേരിയിൽ വാഹനാപകടത്തിൽ ദമ്പതിമാർക്ക് ദാരുണാന്ത്യം. ബസിന് പിന്നിൽ നിർത്തിയ സ്‌കൂട്ടറിൽ അതിവേഗത്തിലെത്തിയ ബസിടിച്ചുണ്ടായ അപകടത്തിലാണ് കക്കോടി സ്വദേശികളായ ഷൈജു, ഭാര്യ ജീമ എന്നിവർ മരിച്ചത്. അപകടത്തിൽ മറ്റൊരു ബൈക്ക് യാത്രികനും ബസിലെ അഞ്ച് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സതേടി.
തിങ്കളാഴ്ച രാവിലെ ഒൻപതരയോടെ വെങ്ങളം ബൈപ്പാസിൽ വേങ്ങേരിയിലാണ് അപകടമുണ്ടായത്. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു ദമ്പതിമാർ. മുൻപിലുണ്ടായിരുന്ന സ്വകാര്യബസ് ബ്രേക്കിട്ടപ്പോൾ സ്‌കൂട്ടറും ബ്രേക്കിട്ടുനിർത്തി. എന്നാൽ ഇവരുടെ പിന്നിലുണ്ടായിരുന്ന മറ്റൊരു സ്വകാര്യ ബസ് സ്‌കൂട്ടറിനെയും മറ്റൊരു ബൈക്കിനെയും ഇടിച്ചുവീഴ്‌ത്തി മുൻപിലുണ്ടായിരുന്ന സ്വകാര്യബസിന്റെ പിറകിലിടിക്കുകയായിരുന്നു.
അപകടത്തിൽ രണ്ട് ബസുകൾക്കിടയിൽ ഞെരിഞ്ഞമർന്ന് ഗുരുതരമായി പരിക്കേറ്റ ദമ്പതിമാരെ ഉടൻതന്നെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നു.
അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മുൻപിലുണ്ടായിരുന്ന സ്വകാര്യബസിലെ ക്യാമറയിൽനിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. അപകടത്തിന്റെ ഭീകരത ഈദൃശ്യങ്ങളിൽ വ്യക്തമാണ്. തൊട്ടുപിറകിൽ ബസ് വരുന്നത് കണ്ട് ജീമ തിരിഞ്ഞുനോക്കുന്നതും പിന്നാലെ ബസ് ഇടിച്ചുകയറുന്നതും ദൃശ്യങ്ങളിൽ കാണാം.




