- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.ആർ.ഡി.എസ്. അടിമ വ്യാപാര നിരോധന വിളംബര വാർഷീകം തിരുവനന്തപുരത്ത്
തിരുവനന്തപുരം: പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആഭിമുഖ്യത്തിൽ അടിമ വ്യാപാര നിരോധന വിളംബരത്തിന്റെ 169 മത് വാർഷീക ആഘോഷങ്ങൾ തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ഉച്ചകഴിഞ്ഞു നാല് മണിക്ക് ഗാന്ധിപാർക്കിൽ നിന്നും നിശാഗന്ധിയിലേക്കു സാംസ്‌കാരിക ഘോഷയാത്ര നടക്കും. തുടർന്ന് ആചാര്യ കലാ ക്ഷേത്രത്തിന്റെ വിമോചന ഗാനങ്ങളുടെ അവതരണം.
വൈകുന്നേരം ആറുമണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ സഭാ പ്രസിഡന്റ് വൈ . സദാശിവന്റെ അധ്യക്ഷതയിൽ ചേരുന്ന വാർഷീക സമ്മേളനം ഗോവ ഗവർണ്ണർ പി. എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. വിദേശ കാര്യ സഹമന്ത്രി വി . മുരളീധരൻ മുഖ്യാതിഥി ആയിരിക്കും. പ്രതിപക്ഷ നേതാവ് വി. ഡി . സതീശൻ മുഖ്യ പ്രഭാഷണം നടത്തും. സഭാ ജനറൽ സെക്രട്ടറി സി .സി കുട്ടപ്പൻ അടിമ വ്യാപാര നിരോധന വിളംബര സന്ദേശം നൽകും. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ ആശംസ അറിയിക്കും. സഭാ വൈസ് പ്രസിഡന്റ ഡോ. പി എൻ .വിജയകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി. രാജാറാം നന്ദിയും പറയും.
വൈകുന്നേരം 7 .30 നു ആരംഭിക്കുന്ന പൊതുസമ്മേളനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. സഭാ പ്രസിഡന്റ് വൈ . സദാശിവൻ അധ്യക്ഷനായിരിക്കും. ഡോ. ശശി തരൂർ എം. പി. മുഖ്യ പ്രഭാഷണം നടത്തും. കൊടിക്കുന്നിൽ സുരേഷ് എം. പി. സ്റ്റഡീക്ലാസ് പുസ്തക പ്രകാശനം നിർവ്വഹിക്കും. വി.ജെ. ജോയ് എം എൽ എ, കെ . ജയകുമാർ ഐ. എ .എസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.
തിരുവനന്തപുരം നഗരസഭാ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പാളയം രാജൻ, ഗുരുകുല ഉപശ്രേഷ്ട്ടൻ എം. ഭാസ്‌കരൻ, ഗുരുകുല ഉപദേഷ്ട്ടാവ് ബി. ബേബി, ഹൈ കൗൺസിൽ അംഗങ്ങളായ എം. പൊന്നമ്മ, റ്റി എസ് മനോജ്കുമാർ, എം. എസ്. വിജയൻ, പി ജി ദിലീപ്കുമാർ, യുവജനസംഘം പ്രസിഡന്റ് കെ. ആർ. രാജീവ്, മഹിളാ സമാജം പ്രസിഡന്റ് വി. എൻ. സരസമ്മ, മേഖലാ ഉപദേഷ്ട്ടാവ് വി. സി തമ്പി, ശാഖാ സെക്രട്ടറി മനേഷ് വെള്ളിക്കര എന്നിവർ ആശംസകൾ അറിയിക്കും. ജനറൽ സെക്രട്ടറി സി സി കുട്ടപ്പൻ സ്വാഗതവും ട്രെഷറർ സി. എൻ. തങ്കച്ചൻ നന്ദിയും പറയും. അടിസ്ഥാന ജനതകളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സഭയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രമേയങ്ങളുടെ അവതരണവും നിവേദന സമർപ്പണവും നടക്കും.
രാവിലെ സഭാ ആസ്ഥാനമായ ഇരവിപേരൂരിൽ വിശുദ്ധ സന്നിധാനങ്ങളിൽ ദീപാരാധനയും നടന്നു. തുടർന്ന് സഭാ പ്രസിഡന്റ് വൈ .സദാശിവൻ കൊടിയേറ്റ് നിർവ്വഹിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജീകരിച്ച അടിമ സ്മാരക സ്തംഭത്തിൽ പുഷ്പാർച്ചന നടത്തി.
തുടർന്ന് പി ആർ ഡി എസ് യുവജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ സത്യൻ സ്മാരക ഹാളിൽ യുവജന സംഘം വൈസ് പ്രസിഡന്റ് അജേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന സിമ്പോസിയം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. 'പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ പാട്ടുകളും മലയാള കവിതയും ' എന്ന വിഷയത്തിൽ ഡോ.എം. ബി. മനോജ് , സനാതന ധർമ്മവും അടിമത്ത കേരളവും എന്ന വിഷയത്തിൽ ഡോ. റ്റി എസ്. ശ്യാംകുമാർ എന്നിവർ സംസാരിച്ചു.




