മുംബൈ: മഹാരാഷ്ട്രയിൽ നിർമ്മാണത്തിലിരിക്കുന്ന മേൽപാലത്തിന്റെ ഒരുഭാഗം തകർന്നുവീണു. തിങ്കളാഴ്ച രത്നഗിരി ജില്ലയിലെ ചിപ്ലൂൺ നഗരത്തിലാണു സംഭവം. മുംബൈ-ഗോവ ദേശീയപാതയാണ് തകർന്നത്.

വലിയ ശബ്ദത്തോടെ കോൺക്രീറ്റ് പാളികൾ വഴിയിലേക്കു വീഴുന്നതിന്റെയും പൊടിപടലം നിറയുന്നതിന്റെയും വിഡിയോ ദൃശ്യം പുറത്തുവന്നു. സംഭവത്തിൽ ആളപായമില്ല. സൈറ്റിൽ ഉപയോഗിച്ചിരുന്ന ക്രെയിനു കേടുപാടുകൾ സംഭവിച്ചു.