- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം മെഡിക്കൽ കോളേജിൽ അപൂർവ്വ ശസ്ത്രക്രിയ; 48കാരിയുടെ ഗർഭാശയത്തിൽ നിന്ന് 15 കിലോയുള്ള മുഴ നീക്കി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിലെ കാൻസർ ശസ്ത്രക്രിയാ വിഭാഗത്തിൽ അപൂർവ ശസ്ത്രക്രിയ. 48 വയസ്സുകാരിയുടെ ഗർഭാശയത്തിൽനിന്ന് നീക്കിയത് 15 കിലോയുള്ള മുഴ.
ആറുമാസമായി വയറുവേദനയുമായി ചികിത്സയിലായിരുന്ന യുവതി രണ്ടാഴ്ച മുൻപാണ് മെഡിക്കൽ കോളേജിലെത്തുന്നത്. പരിശോധനയിൽ മുഴ കണ്ടെത്തി. തുടർന്ന് കാൻസർ ശസ്ത്രക്രിയാ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഡോ. ജോൺ, ഡോ. ജിനോ, ഡോ. നവ്യ, ഡോ. അനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. രോഗിയെ ഡിസ്ചാർജ് ചെയ്തു.
Next Story



