- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോർമോൺ പോലുള്ള കെമിക്കലുകളെ പ്രതിരോധിക്കാനുള്ള ശേഷി ഇറച്ചിക്കോഴികൾക്കില്ല; ഹോർമോൺ കുത്തിവയ്ച്ചുള്ള ഇറച്ചിക്കോഴികളാണ് സംസ്ഥാനത്ത് വില്പനയ്ക്കെത്തിക്കുന്നതെന്ന പ്രചാരണങ്ങൾ വ്യാജമെന്ന് മന്ത്രി ചിഞ്ചുറാണി
കൊച്ചി: ഹോർമോൺ കുത്തിവയ്ച്ചുള്ള ഇറച്ചിക്കോഴികളാണ് സംസ്ഥാനത്ത് വില്പനയ്ക്കെത്തിക്കുന്നതെന്ന പ്രചാരണങ്ങൾ വ്യാജമാണെന്ന് മൃഗസംരക്ഷ, ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി. ഹോർമോൺ പോലുള്ള കെമിക്കലുകളെ പ്രതിരോധിക്കാനുള്ള ശേഷി ഇറച്ചിക്കോഴികൾക്കില്ല.
സാധാരണ തീറ്റ നൽകിയാൽ തന്നെ കോഴികൾക്ക് തൂക്കം ലഭിക്കുമെന്നതിനാൽ അനാവശ്യമായി ഹോർമോൺ കുത്തിവയ്ച്ച് ഭാരം വർധിപ്പിക്കേണ്ട ആവശ്യമില്ലെന്ന് പ്രായോഗിക ബുദ്ധിയിൽ ചിന്തിച്ചാൽ മനസിലാകുന്നതേയുള്ളെന്നും മന്ത്രി പറഞ്ഞു.
ഭക്ഷോത്പാദന വിതരണ മേഖലയിൽ സമ്പൂർണ സുരക്ഷിതത്വം ഉറപ്പു വരുത്താനായി രൂപം നൽകിയ ട്രസ്റ്റ് ഓഫ് സേഫ്റ്റി ആൻഡ് ടേസ്റ്റ് (ടോസ്റ്റ്) ന്റെ ആഭിമുഖ്യത്തിൽ ബോൾഗാട്ടി കൺവൻഷൻ സെന്ററിൽ നടത്തിയ പ്രഥമ സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
Next Story



