- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാനത്ത് രണ്ട് നദികളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്; നെയ്യാറിലും കരമനയാറ്റിലും കേന്ദ്ര ജലകമ്മീഷൻ യെല്ലോ അലർട്ട്
തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് നദികളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്. നെയ്യാറിലും കരമനയാറ്റിലും കേന്ദ്ര ജലകമ്മീഷൻ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ന്യൂനമർദത്തിന്റെ സ്വാധീനഫലമായി ഇന്ന് സംസ്ഥാനത്തെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.
Next Story



