മാനന്തവാടി: ചുമട് എടുക്കുന്ന ജോലി ചെയ്തിരുന്ന യുവാവ് കുഴഞ്ഞ് വീണു മരിച്ചു. സഹപ്രവർത്തകരും വ്യാപാരികളും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കല്യാണത്തും പള്ളിക്കൽ മഹല്ലിൽ താഴെ ഭാഗം ചേമ്പിലോട് ജംഗ്ഷനിൽ താമസിക്കുന്ന എടവെട്ടൻ ജാഫർ (42) ആണ് മരിച്ചത്.

മാനന്തവാടി നഗരത്തിലെ ചുമട്ടുത്തൊഴിലാളി യൂണിയൻ അംഗമായ ജാഫർ രാവിലെ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. അമ്മദാണ് ജാഫറിന്റെ പിതാവ്. മാതാവ് ആസിയ. ഭാര്യ: നജ്മത്ത്. ഇർഫാൻ, റിഫ, റിദ എന്നിവർ മക്കളാണ്. നസീറ, ഹസീന എന്നിവരാണ് സഹോദരങ്ങൾ.