- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിഹാബ് തങ്ങൾ കർമശ്രേഷ്ഠ പുരസ്‌കാരം സി. രാധാകൃഷ്ണന്; 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും പുരസ്ക്കാരമായി ലഭിക്കും
മലപ്പുറം: ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രത്തിന്റെ ശിഹാബ് തങ്ങൾ കർമശ്രേഷ്ഠ പുരസ്‌കാരത്തിന് സി. രാധാകൃഷ്ണൻ അർഹനായതായി പഠന ഗവേഷണ കേന്ദ്രം മുഖ്യ രക്ഷാധികാരി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അറിയിച്ചു. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
സാഹിത്യ, ശാസ്ത്ര, സാംസ്‌കാരിക, സാമൂഹിക മണ്ഡലങ്ങളിൽ സി. രാധാകൃഷ്ണൻ നൽകിയ സമഗ്ര സംഭാവനകളും മതമൈത്രിയും മതേതരമൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന സാംസ്‌കാരികനായകൻ എന്നതും കണക്കിലെടുത്താണ് അവാർഡ്. ഡിസംബറിൽ കോഴിക്കോട്ട് പുരസ്‌കാരം സമ്മാനിക്കും.
പത്രസമ്മേളനത്തിൽ ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം ചെയർമാൻ എ.കെ. സൈനുദ്ദീൻ, ഡയറക്ടർ അബ്ദുല്ല വാവൂർ, വൈസ് ചെയർമാൻ എ.എം. അബൂബക്കർ, ജോയിന്റ് ഡയറക്ടർ കെ.ടി. അമാനുള്ള എന്നിവർ പങ്കെടുത്തു.
Next Story



