- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാമ്പാടിയിൽ ട്രാൻസ്‌ഫോർമർ നിർമ്മാണ കമ്പനിയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം
കോട്ടയം: കോട്ടയം പാമ്പാടിയിൽ ട്രാൻസ്‌ഫോർമർ നിർമ്മാണ കമ്പനിയിൽ വൻ തീപിടിത്തം. അപകടത്തിൽ ആളപായമില്ല. പാമ്പാടി ആലാമ്പള്ളിയിലെ യൂണിഫോർ എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ 2.30ഓടെ ഉണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി.
ഒരു മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിൽ ഫയർ ഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കി. സ്ഥാപനത്തിന് അഗ്‌നി രക്ഷാ വിഭാഗത്തിന്റെ പ്രവർത്തനാനുമതി ഇല്ലായിരുന്നതായി ആരോപണമുണ്ട്. പാമ്പാടി പൊലീസും നാലു യൂണിറ്റ് ഫയർ ഫോഴ്‌സും ചേർന്നാണ് തീയണച്ചത്.
Next Story



