തിരുവനന്തപുരം: പ്രണയ പകയിൽ തിരുവനന്തപുരത്തും കൊലപാതക ശ്രമം. നേമം സ്വദേശിയായ രമ്യയെയാണ് ആക്രമണത്തിന് ഇരയായത്. മുട്ടത്തറ സ്വദേശിയായ ദീപക്കാണ് ആക്രമണത്തിന് പിന്നിൽ. നാല് വർഷമായ ഇരുവരും പ്രണത്തിലായിരുന്നു. ഇന്ന് രമ്യയുടെ വീട്ടിലെത്തിയാണ് യുവാവ് ആക്രമണം നടത്തിയത്.

വീട്ടിൽ നിന്ന് വിളിച്ചിറക്കാനുള്ള ദീപക്കിന്റെ നീക്കത്തിന് രമ്യ വഴങ്ങിയില്ല. നെടുമങ്ങാട് സ്വദേശിയായ രമ്യ 15 വർഷമായി നേമത്താണ് താമസിക്കുന്നത്. നേമത്തുള്ള സുപ്പർമാർക്കറ്റിൽ ജീവനക്കാരിയായിരുന്നു. രമ്യയയെ കുത്തിയ ശേഷം ദീപക്ക് കഴുത്തറത്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. നേമം പൊലീസെത്തിയാണ് ഇരുവരേയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇരുവരുടേയും നില അതീവ ഗുരുതരമാണ്. പെൺകുട്ടിക്ക് കഴുത്തിന് ഗുരുതരമായ പരിക്കേറ്റിട്ടൂുണ്ട്. ഞരമ്പുകൾ മുറിഞ്ഞു പോയതിനാൽ അടിയന്തര ശസ്ത്രക്രീയക്ക് വിധേയമാക്കി. അലുമിനിയം ഫാബ്രിക്കേഷൻ ജോലിയായിരുന്നു ദീപക്കിന്.