ഇരിട്ടി :ഉളിക്കലിൽ ഡെങ്കി പനി ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരണമടഞ്ഞു. കഴിഞ്ഞ ഒരാഴ്ചയോളമായി ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന പിച്ച്.ഡി വിദ്യാർത്ഥിയാണ് മരിച്ചത്. ഉളിക്കൽ കോക്കാടിലെ പി.ആശിഷ് ചന്ദ്രനാണ് (26) ചികിത്സയ്ക്കിടെ മരണമടഞ്ഞത് ഫിസിക്‌സിൽ പി.എച്ച്.ഡി വിദ്യാർത്ഥിയും ജൂനിയർ റിസേർച്ച് ഫെല്ലോഷിപ് ജേതാവ് കൂടിയായിരുന്നു ആശിഷ് ചന്ദ്ര.

റിട്ട. അദ്ധ്യാപകൻ രാമചന്ദ്രന്റെയും ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ ഗൗരിയുടെയും മകനാണ്. സഹോദരൻ : മിഥുൻ ചന്ദ്ര. മൃതദേഹം വ്യാഴാഴ്ച രാവിലെ ഉളിക്കൽ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം,പരിക്കളം കയനിയിൽ തറവാട്ട് വീട്ടുവളപ്പിൽ സംസ്‌കരിച്ചു.