കൊച്ചി: വാട്ടർ മെട്രോ ടെർമിനലുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് വസ്തുതാവിരുദ്ധമായ പ്രചരണങ്ങളാണെന്ന് കെ.എം.ആർ.എൽ. നിർമ്മാണം സംയബന്ധിതമായി തുടങ്ങുന്നതിൽ പരാജയപ്പെട്ടതിനാൽ കരാർ കമ്പനിയായ മേരിമാതാ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡുമായുള്ള കരാറിൽ നിന്ന് മട്ടാഞ്ചേരി ടെർമിനൽ കെ.എം.ആർ.എൽ. മുൻപുതന്നെ മാറ്റിയിരുന്നെന്നും മട്ടാഞ്ചേരി ടെർമിനലിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട റീ-ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണെന്നും കെ.എം.ആർ.എൽ. വ്യക്തമാക്കുന്നു.

ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, ബോൾഗാട്ടി, വൈപ്പിൻ എന്നിവിടങ്ങളിലെ ടെർമിനൽ നിർമ്മാണത്തിൽ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ നിർമ്മാണ കമ്പനിയായ മേരി മാതാ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് ഉപകരാർ നൽകിയ കമ്പനിക്കെതിരെ ഫോർട്ടുകൊച്ചി പൊലീസ് കേസെടുത്തിരുന്നു. മേരി മാതാ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി കെ.എം.ആർ.എൽ. രം?ഗത്തെത്തിയത്.

ഫോർട്ട് കൊച്ചി ടെർമിനലിന്റെ നിർമ്മാണത്തിന്റെ ഭാഗമായി മാത്രമാണ് നിർമ്മാണ കരാർ ഏറ്റെടുത്ത മേരി മാതാ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആർ.കെ. മെഷീൻ ടൂൾസ് ലിമിറ്റഡിന് ചില ജോലികൾ സബ് കോൺട്രക്റ്റ് നൽകിയത്. മേരിമാതാ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡിന് നിർമ്മാണ കരാർ നൽകിയിട്ടുള്ള മറ്റ് ടെർമിനലുകളിൽ ഒന്നുംതന്നെ ആരോപണ വിധേയരായ കമ്പനിക്ക് സബ് കോൺട്രാക്റ്റ് നൽകിയതായി അറിയില്ലെന്നും കെ.എം.ആർ.എൽ. വ്യക്തമാക്കുന്നു.