- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിശുദിനത്തിൽ അർപ്പിതാ പിള്ള പ്രധാനമന്ത്രി; പ്രസിഡന്റായി അനാമികയും; ആലപ്പുഴയിൽ കുട്ടികളുടെ പ്രധാനമന്ത്രിയും പ്രസിഡന്റുമായി സഹോദരിമാർ
ആലപ്പുഴ: ആലപ്പുഴയിൽ ഇക്കുറി നടക്കുന്ന ശിശുദിനാഘോഷത്തിൽ കുട്ടികളുടെ പ്രധാനമന്ത്രിയുടേയും പ്രസിഡന്റിന്റേയും പദം അലങ്കരിക്കുന്നത് സഹോദരിമാർ. അമ്പലപ്പുഴയിലെ പി.എൻ പണിക്കർ സ്മാരക ഗവൺമെന്റ് എൽ.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി അർപ്പിത ആർ.പിള്ളയാണ് കുട്ടികളുടെ പ്രധാനമന്ത്രി. അമ്പലപ്പുഴ ഗവൺമെന്റ് മോഡൽ എച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അനാമിക ആർ. പിള്ളയാണ് കുട്ടികളുടെ പ്രസിഡന്റ്.
ജില്ല ശിശുക്ഷേമ സമിതി നടത്തിയ പ്രസംഗ മത്സരത്തിൽ എൽ.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയാണ് അർപ്പിത കുട്ടികളുടെ പ്രധാനമന്ത്രി ആയത്. 14 ന് നടക്കുന്ന ശിശുദിന റാലിക്ക് അർപ്പിത നേതൃത്വം നൽകും. യു.പി വിഭാഗം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് അനാമിക പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ശിശുദിന ആഘോഷ പരിപാടിയിൽ അനാമിക അധ്യക്ഷത വഹിക്കും.
അമ്പലപ്പുഴ കരുമാടി നായിൻകണപറമ്പ് വീട്ടിൽ അമൃത ടി.വി. ലേഖകൻ എ.വി രാജേഷിന്റെയും എച്ച്ഡിഎഫ്സി കളർകോട് ശാഖയിലെ ജീവനക്കാരി ശാലിനി മേനോന്റെയും മക്കളാണ് ഇരുവരും. ശിശുക്ഷേമ സമിതി നടത്തിയ ലളിത ലളിതഗാന മത്സരത്തിലും ഇരുവരും എൽ.പി, യു.പി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.



