- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഓപ്പറേഷൻ അജയ്': 22 കേരളീയർ കൂടി നാട്ടിലെത്തി; ആകെ എത്തിയവർ 97
കൊച്ചി: 'ഓപ്പറേഷൻ അജയ് ' യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഒക്ടോ 17 ന് ഡൽഹിയിൽ എത്തിയ അഞ്ചാം വിമാനത്തിലെ ഇന്ത്യൻ പൗരന്മാരിൽ കേരളത്തിൽ നിന്നുള്ള 22 പേർ കൂടി നോർക്ക റൂട്ട്‌സ് മുഖേന ഇന്ന് (ഒക്ടോ. 18) നാട്ടിൽ തിരിച്ചെത്തി. 14 പേർ രാവിലെ 07. 40 നുള്ള ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലും എട്ടു പേർ രാവിലെ 11. 40 നുള്ള വിസ്താര വിമാനത്തിൽ തിരുവനന്തപുരത്തുമാണ് എത്തിയത്. ഇവർക്ക് ഡൽഹിയിൽ നിന്നുള്ള വിമാനടിക്കറ്റുകൾ നോർക്ക റൂട്ട്‌സ് ലഭ്യമാക്കിയിരുന്നു. കൊച്ചിയിലെത്തിയ ഇവരെ നോർക്ക റൂട്ട്‌സ് പ്രതിനിധികളായ ആഷ്‌ലി വർഗ്ഗീസ്, ആർ.രശ്മികാന്ത് എന്നിവരുടെയും തിരുവനന്തപുരത്തെത്തിയ സംഘത്തെ മനേജ് കുമാർ. എച്ച്, സുനിൽകുമാർ. സി.ആർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി.
കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ 'ഓപ്പറേഷൻ അജയ് 'യുടെ ഭാഗമായി ഇതുവരെ വിദ്യാർത്ഥികൾ ഉൾപ്പെടെ 97 കേരളീയരാണ് ഇസ്രയേലിൽ നിന്നും നാട്ടിൽ തിരിച്ചത്തിയത്.




