- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പുത്രി ഭാരം ചുമക്കുന്ന ദുശ്ശകുനമാണു ഞാൻ, ചില്ലു മേടയിൽ ഇരുന്നെന്നെ കല്ലെറിയല്ലേ, എന്നെ കല്ലെറിയല്ലേ'; സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ മുഖ്യമന്ത്രിയെ പരിഹസിച്ച് പാട്ടുമായി രമ്യ ഹരിദാസ്
തിരുവനന്തപുരം: യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പാട്ടുപാടി കോൺഗ്രസ് എംപി രമ്യാ ഹരിദാസ്. സഖാവിന്റെ അവസ്ഥയെന്താണ്, മുഖ്യമന്ത്രിയുടെ എന്നു ചോദിച്ചുകൊണ്ടായിരുന്നു രമ്യയുടെ പാട്ട്. യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെയാണ് മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച രമ്യയുടെ പാട്ട്.
'പുത്രി ഭാരം ചുമക്കുന്ന ദുശ്ശകുനമാണു ഞാൻ, ചില്ലു മേടയിൽ ഇരുന്നെന്നെ കല്ലെറിയല്ലേ, എന്നെ കല്ലെറിയല്ലേ' എന്നായിരുന്നു രമ്യയുടെ പാട്ട്. റേഷൻ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും അഴിമതി ഭരണത്തിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധിച്ചത്.
സർക്കാരല്ലിതുകൊള്ളക്കാർ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു യുഡിഎഫിന്റെ ഉപരോധം. 'റേഷൻകട മുതൽ സെക്രട്ടേറിയറ്റ് വരെ ഉപരോധം' എന്ന സമരത്തിന്റെ ഭാഗമായാണ് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്.




