- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം വിമാനത്താവളത്തിൽ ആറ് കിലോ സ്വർണം പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിആർഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിൽ ആറ് കിലോ സ്വർണം പിടികൂടി. ശ്രീലങ്കൻ സ്വദേശികളായ പത്ത് സ്ത്രീകളും മൂന്നു പുരുഷന്മാരും ഒരു തമിഴ്‌നാട് സ്വദേശിയുമാണ് വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചത്.
എല്ലാവരേയും കസ്റ്റഡിയിലെടുത്തുവെന്നും ഇവർ ഷൂവിലുൾപ്പടെ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചുവെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. കൊച്ചി വിമാനത്താവളത്തിൽ ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ 91 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. 1.79 കിലോ സ്വർണമാണ് മൂന്നു കേസുകളിലായി പിടികൂടിയത്.
Next Story




