മലപ്പുറം: മലപ്പുറം നിലമ്പൂരിൽ പാസഞ്ചർ ട്രെയിനിന്റെ എഞ്ചിൻ പാളം തെറ്റി. നിലമ്പൂരിൽ നിന്നും പാലക്കാട്ടേക്ക് പോകുന്ന പാസ്സഞ്ചർ ട്രെയിനിന്റെ എഞ്ചിനാണ് പാളം തെറ്റിയത്.എഞ്ചിനിൽ മറ്റ് ബോഗിൾ ഘടിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ഇതിനാൽ തന്നെ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് റെയിൽവെ അധികൃതർ അറിയിച്ചു.