- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശ്ശേരി ഗവ.കോളേജ് ഇനി മുതൽ കോടിയേരി സ്മാരക ഗവ. കോളേജ്; ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആദരമെന്ന് മന്ത്രി ആർ ബിന്ദു
കണ്ണൂർ: തലശ്ശേരി ഗവ. കോളേജ് ഇനി മുതൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ് എന്നറിയപ്പെടും. ഉന്നത വിദ്യാഭ്യാസ - സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദുവാണ് ഇതുസംബന്ധിച്ച വിവരം പ്രഖ്യാപിച്ചത്.
കോളജിന്റെ ഉന്നമനത്തിനു പൊതുപ്രവർത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും കോടിയേരി ബാലകൃഷ്ണൻ എടുത്ത മുൻകൈയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആദരമായാണു പേരുമാറ്റമെന്നു മന്ത്രി പറഞ്ഞു. കോളജിനു കോടിയേരിയുടെ പേരിടാൻ തലശ്ശേരി എംഎൽഎ കൂടിയായ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ കത്ത് നൽകിയിരുന്നു
Next Story




