കണ്ണൂർ: പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പുത്തൂർ കെ പി മോഹനൻ റോഡിൽ വെച്ച് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി പണംകവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. സംഘം ചേർന്ന് ഇടവഴിയിൽ പതുങ്ങി നിന്ന് സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന 4,60,000 രൂപ കവർന്ന കേസിൽ ഒരാൾ കൂടി പിടിയിലായി. മാക്കുനി ചമ്പാട് സ്വദേശിയായ ബിജോയിയെ(38)യാണ് അറസ്റ്റ് ചെയ്തത്.

ഇയാളെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് കേസിനാസ്പദമായ സംഭവം. മറ്റ് പ്രതികളായ ഈസ്റ്റ് പാറാട് സ്വദേശി കെ.സായിഷ്, കുന്നോത്തുപറമ്പ് സ്വദേശി വിജേഷ്്, ചമ്പാട്ടെ ജോബിൻ ഭാാസ്‌ക്കർ, അരയാക്കൂലിലെ ബിജു , അരയാക്കൂലിലെ വി., സംഷിജ്, അരയാക്കൂലിലെ ടി.പി റനീഷ്, കുന്നോത്തുപറമ്പിലെ നിഹാൽ എന്നിവരെ ഓഗസ്റ്റ് 14 ന് പൊലിസ് അറസ്റ്റു ചെയ്തിരുന്നു. പാനൂർ പൊലീസ് സ്റ്റേഷനിലെ എസ് ഐ രാജീവൻ, സിപിഒ ശ്രീജിത്ത്, എസ് സി പി ഒ ജോഷിത്ത് എന്നിവരാണ് കേസ് അന്വേഷണത്തിൽ പങ്കെടുത്തത്.