മലപ്പുറം: തിരൂരിൽ ലോഡ് ഇറക്കുന്നതിനിടെ മാർബിൾ ദേഹത്തേയ്ക്ക് പതിച്ച് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി ഭാസി ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്ക് കൂടി പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് 12നാണ് സംഭവം. രാജസ്ഥാനിൽനിന്നും കണ്ടെയ്നർ ലോറിയിൽ എത്തിച്ച മാർബിൾ പാളികൾ മറ്റൊരു ലോറിയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടം.

മാർബിൾ പാളികൾ ഇവരുടെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഇവരെ ഇതിൽനിന്ന് പുറത്തെടുത്തത്.