- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്; ഹണിട്രാപ്പ് കേസിലും പ്രതിയായ യുവതി അറസ്റ്റിൽ
മാവേലിക്കര: ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പുനടത്തുന്ന സംഘത്തിലെ പ്രതിയായ യുവതി അറസ്റ്റിൽ. തൃശ്ശൂർ വാടാനപ്പള്ളി രായംമരയ്ക്കാർ വീട്ടിൽ റുക്സാന ഭാഗ്യവതി(സോന-38)യാണു പിടിയിലായത്. ഹണിട്രാപ്പ് കേസിലെ പ്രധാന പ്രതിയാണു റുക്സാനയെന്നും പൊലീസ് പറഞ്ഞു.
മാവേലിക്കരയിലെ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പു നടത്തിയതിനാണ് അറസ്റ്റ്. മുക്കുപണ്ടം പണയംവെച്ച കേസിൽ ഒന്നാംപ്രതിയായ മാവേലിക്കര തഴക്കര കോലേഴത്തു വീട്ടിൽ സുധീഷ് (43), റുക്സാനയുടെ ഭർത്താവ് സജീർ എന്നിവരെ മാവേലിക്കര പൊലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു.
കേരളത്തിലങ്ങോളമിങ്ങോളം സമാനമായ തട്ടിപ്പു നടത്തിവന്ന സംഘത്തിലെ പ്രധാന കണ്ണിയാണു റുക്സാന. 2023 ഫെബ്രുവരിയിൽ നടത്തിയ തട്ടിപ്പിനുശേഷം ഒളിവിലായിരുന്നു.
ഇവരെ പിടികൂടാൻ മാവേലിക്കര ഇൻസ്പെക്ടർ സി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘമുണ്ടാക്കിയിരുന്നു. തൃശ്ശൂർ വടക്കാഞ്ചേരിയിൽനിന്നാണു പിടിയിലായത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.



