- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് വീണ്ടും സ്വകാര്യ ബസുകാരുടെ ഗുണ്ടാ വിളയാട്ടം
കോഴിക്കോട്: കോഴിക്കോട് വീണ്ടും സ്വകാര്യബസ് ജീവനക്കാരുടെ ആക്രമണം. മറ്റൊരു ഡ്രൈവർക്ക് നേരെയാണ് അതിക്രമം. നിർത്തിയിട്ട മറ്റൊരു ബസിൽ ഉറങ്ങുകയായിരുന്ന ഡ്രൈവറെ ക്രൂരമായി മർദിക്കുകയായിരുന്നു.
സംഭവത്തിൽ ഒരാളെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. പന്തീരാങ്കാവ് എടശ്ശേരിതാഴത്ത് പി.എം. ബിനീഷ് (23) എന്നയാളാണ് അറസ്റ്റിലായത്. കോഴിക്കോട് - കണ്ണൂർ റൂട്ടിലോടുന്ന സ്വകാര്യബസ് ഡ്രൈവറാണിയാൾ. നാല് പേരെ കൂടി പിടിക്കാനുണ്ടെന്ന് പൊലീസ് അറിയിച്ചു. പുതുവത്സര ദിനത്തിൽ സർവീസ് കഴിഞ്ഞു ചക്കോരത്തുകുളം പെട്രോൾ പമ്പിനു സമീപം നിർത്തിയിട്ട 'സമാന' ബസിൽ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവർ റഫനാസ്, കണ്ടക്ടർ അശ്വിൻ എന്നിവരാണ് ആക്രമിക്കപ്പെട്ടത്.
ഇവരെ മറ്റൊരു സ്വകാര്യബസ് ജീവനക്കാർ മർദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സീറ്റിൽ കിടന്നുറങ്ങിയ ഡ്രൈവറെ സംഘം ചവിട്ടി മർദിക്കുകയും ബസിലെ ഇരുമ്പ് ലിവർ എടുത്തു കാലിൽ അടിക്കുകയുമായിരുന്നു. അശ്വിൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവർ തമ്മിൽ സമയത്തെ ചൊല്ലി പകൽ തർക്കം നടന്നിരുന്നു. ഇതിന്റെ പകയാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന.



