- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിക്ക് നേരെ ബസിൽ ലൈംഗികാതിക്രമം നടത്തിയ പ്രൈവറ്റ് ബസ് കണ്ടക്ടർ അറസ്റ്റിൽ. മണ്ണഞ്ചേരി സ്വദേശി നിയാസിനെ(28) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ദിവസങ്ങളായി പ്രതി ബസിൽ വച്ച് പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയിരുന്നു. സംഭവം പുറത്ത് പറഞ്ഞാൽ വിവരം അറിയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് പ്രതിക്കെതിരേ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story



