- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂയംകുട്ടിയിൽ ടാപ്പിങ് തൊഴിലാളിക്ക് നേരെ കാട്ടാനയാക്രമണം
എറണാകുളം: കോതമംഗലം പൂയംകുട്ടിയിൽ ടാപ്പിങ് തൊഴിലാളിക്ക് നേരെ കാട്ടാനയുടെ ആക്രമണം. പൂയംകുട്ടി സ്വദേശി ബെന്നിക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പുലർച്ചെ ടാപ്പിംഗുമായി ബന്ധപ്പെട്ട് സ്കൂട്ടറിൽ പോകവെയായിരുന്നു ആക്രമണം.
റോഡിൽ നിൽക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തിൽ നിന്നും ഒരു ആന ബെന്നിക്ക് നേരെ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. ഓടാൻ ശ്രമിച്ചെങ്കിലും തുമ്പിക്കൈയ്ക്ക് അടിയേറ്റതായി ബെന്നി പറയുന്നു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ബെന്നിയെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബെന്നിയുടെ സ്കൂട്ടറും പൂർണമായും തകർന്ന നിലയിലാണ്.
Next Story



