മഞ്ജു വാരിയരുടെ വാഹനം തടഞ്ഞു നിർത്തി പരിശോധിച്ച് ഫ്‌ളയിങ് സ്‌ക്വാഡ്
- Share
- Tweet
- Telegram
- LinkedIniiiii
ചെന്നൈ: തമിഴ്‌നാട്ടിലെത്തിയ മലയാളി താരം മഞ്ജു വാരിയരുടെ വാഹനം തിരഞ്ഞെടുപ്പു കമ്മിഷന്റെ ഫ്‌ളയിങ് സ്‌ക്വാഡ് സംഘം തടഞ്ഞുനിർത്തി പരിശോധിച്ചു. ചിദംബരം-തിരുച്ചിറപ്പള്ളി റോഡിൽ ലാൽഗുഡിക്ക് സമീപം പതിവുപരിശോധനയുടെ ഭാഗമായാണു വാഹനം തടഞ്ഞത്.
വാഹനത്തിൽ മഞ്ജുവാണെന്നു തിരിച്ചറിഞ്ഞതോടെ സെൽഫിയെടുക്കാനും ആളുകൾ കൂടി. പരിശോധനയ്ക്കുശേഷം വിട്ടയച്ചു. കനിമൊഴി എംപിയുടെ വാഹനവും തൂത്തുക്കുടിയിൽ ഫ്‌ളയിങ് സ്‌ക്വാഡ് പരിശോധിച്ചു.
Next Story