ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു;
- Share
- Tweet
- Telegram
- LinkedIniiiii
തൊടുപുഴ: ചെമ്മീൻ കഴിച്ചതിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയായ നിഖിത.എൻ ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെ തുടർന്ന് ശനിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെമ്മീൻ കഴിച്ചതിച്ചതിനെ തുടർന്നുണ്ടായ അലർജിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ആന്തരിക അവയവങ്ങൾ തകരാറിലായതിനുപിന്നാലെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അതികൃതരുടെ വിശദീകരണം. അതേസമയം ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.. പോസ്റ്റ്‌മോർട്ടം റിപ്പോട്ട് പുറത്ത് വന്നാലെ മരണ കാരണം വ്യക്തമാകുകയുള്ളു.
Next Story