- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കായികാധ്യാപകൻ സുജിത്തിനെ പിരിച്ചുവിട്ടു
തൃശൂർ: വരവൂർ ജി.എച്ച്.എസ്.എസിലെ കായികാധ്യാപകനായ ടി.വി സുജിത്തിനെ പിരിച്ചുവിട്ടു. അനധികൃതമായി സേവനത്തിൽ നിന്നും വിട്ടുനിന്നതിനെ തുടർന്നാണ് സേവനത്തിൽ നിന്ന് നീക്കി തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഉത്തരവിട്ടത്. '2023ലെ മധ്യവേനലവധി കഴിഞ്ഞ് അനധികൃതമായി അവധിയിൽ പ്രവേശിച്ചതിനും ജോലിക്ക് ഹാജരാകാത്തതിനും നോട്ടീസ് നൽകിയിരുന്നു.
ഇയാൾ കുടുംബത്തോടൊപ്പം വിദേശത്താണെന്നും രാജിവെയ്ക്കുകയാണെന്നും കാണിച്ച് മറുപടി നൽകിയെങ്കിലും രാജിക്കത്തിൽ വിറ്റ്‌നസ് ഒപ്പിട്ടിരിക്കുന്നത് വരവൂർ ജി.എച്ച്.എസ്.എസിലെ അദ്ധ്യാപകരാണ്.' നിലവിൽ ഇന്ത്യയിൽ ഇല്ലാത്തതിനാൽ പ്രധാനാധ്യാപിക വഴി സമർപ്പിച്ച രാജി പരിഗണിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സർവീസിൽ നിന്നും സ്ഥിരമായി പിരിച്ചുവിട്ടതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Next Story