- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഹുൽ ഗാന്ധി തരംതാഴ്ന്ന നിലവാരത്തിൽ പ്രതികരിക്കരുതെന്ന് ഡി. രാജ
കോഴിക്കോട്: രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ.പിണറായി വിജയനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധി ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിന്റെ അറസ്റ്റിനെ അംഗീകരിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. ദേശീയ നേതാവായ രാഹുൽ ഗാന്ധി ഇത്തരം തരംതാഴ്ന്ന നിലവാരത്തിൽ പ്രതികരിക്കരുതായിരുന്നു എന്നും ഡി. രാജ പറഞ്ഞു.
ഡൽഹിയിൽ കെജ്രിവാളിന്റെ അറസ്റ്റിനെതിരെ രംഗത്തുവന്ന രാഹുൽ കേരളത്തിലെത്തി സമാന അറസ്റ്റ് ആവശ്യപ്പെടുന്നത് വിരോധാഭാസമാണെന്നും ഡി. രാജ കോഴിക്കോട് പറഞ്ഞു.
കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണ് കേന്ദ്ര സർക്കാർ. കെജ്രിവാളിനെയും ഹേമന്ത് സോറനെയുമെല്ലാം ഇ.ഡി അറസ്റ്റ് ചെയ്തത് ജനാധിപത്യ വ്യവസ്ഥയെ ലംഘിച്ചും നിയമത്തെ വെല്ലുവിളിച്ചുമാണ്. രാഷ്ട്രീയ സ്ഥിതിഗതികൾ മനസ്സിലാക്കാത്തതുകൊണ്ടാണ് രാഹുൽ ഇത്തരത്തിൽ പ്രതികരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.