തിരുവനന്തപുരം: മദ്യനയ ബാർ കോഴ ആരോപണത്തിൽ സർക്കരിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. രാഷ്ട്രീയ പാർട്ടികൾ സംഭാവന വാങ്ങുന്നതിനോട് എതിരല്ല, എന്നാൽ കൈക്കൂലി വാങ്ങി സർക്കാർ നയം രൂപീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യനയം മാറ്റം ടൂറിയം, എക്സൈസ് മന്ത്രിമാർ അറിയാതെ നടക്കില്ല. മുഖ്യമന്ത്രിയുടെ സുഹൃത്ത് കെജ്രിവാൾ അഴിയെണ്ണുന്നത് ഇതേ മോഡൽ കൈക്കൂലി കേസിലാണ്. അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.

എക്സൈസ് മന്ത്രി വിദേശ യാത്രക്ക് അനുമതി തേടിയത് 22 ന് മാത്രമാണ്. അഞ്ച് രാജ്യങ്ങളിൽ പോകുന്നുണ്ട്. മൂന്ന് രാജ്യങ്ങളിലെന്നാണ് മന്ത്രി പറയുന്നത്.എക്സൈസ് മന്ത്രിയുടെ യാത്രയുടെ സ്പോൺസർ ആരാണ്? അഞ്ച് രാജ്യങ്ങളിൽ പത്ത് ദിവസത്തോളം കുടുംബത്തോടൊപ്പം യാത്ര നടത്താനുള്ള കാശ് എവിടെ നിന്ന് ലഭിച്ചു. വിശ്രമിക്കാൻ വേണ്ടിയാണ് വിദേശയാത്രയെന്നാണ് മുഖ്യമന്ത്രിയും മാർക്സിസ്റ്റ് പാർട്ടിനേതാക്കളും പറയുന്നത്.-മുരളീധരൻ പറഞ്ഞു.