- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയതിൽ എൻഎസ്എസിന് അഭിമാനം: സുകുമാരൻ നായർ
തിരുവനന്തപുരം: സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയതിൽ എൻഎസ്എസിന് അഭിമാനവും സന്തോഷവുമുണ്ടെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. തൃശ്ശൂരിൽ ജയിച്ചതിനു പിന്നാലെ സുരേഷ് ഗോപിയുമായി ഫോണിൽ സംസാരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടോയോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ സുകുമാരൻ നായർ തയ്യാറായില്ല.
മന്ത്രി സ്ഥാനം എൻഎസ്എസ്സിനുള്ള അംഗീകാരമാണെന്ന് പറയുന്നില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. രണ്ട് കേന്ദ്ര മന്ത്രിമാരെ കേരളത്തിന് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സുരേഷ് ഗോപിയുടെ മന്ത്രി സ്ഥാനത്തിനായി എൻഎസ്എസ് മധ്യസ്ഥത വഹിച്ചിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
'ജനാധിപത്യം വിജയിക്കണമെങ്കിൽ ശക്തമായ പ്രതിപക്ഷം വേണം, ശക്തമായ പ്രതിപക്ഷം ഉണ്ടായപ്പോൾ കേന്ദ്രത്തിന്റെ നിലപാട് മാറി, കേരളത്തിലും സർക്കാറിനോട് അപ്രീതിയുണ്ട് അത് ഉൾക്കൊണ്ട് പ്രതിപക്ഷ ബഹുമാനം നൽകണം' എസ്എസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു.
പ്രതിപക്ഷത്തെ കൂടി കണക്കിലെടുത്ത് മുന്നോട്ട് പോകുന്ന രീതി വരണമെന്നും നല്ല ഭൂരിപക്ഷം ഉണ്ടെങ്കിൽ പ്രതിപക്ഷവുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ അതാണ് പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.
'കേന്ദ്രത്തിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടായിരുന്നു, സംസ്ഥാന സർക്കാർ പ്രതിപക്ഷത്തെ കൂടി വിലയ്ക്ക് എടുത്ത് ജനങ്ങൾക്ക് നല്ലത് ചെയ്യാൻ തയ്യാറാകണം, അല്ലെങ്കിൽ കേന്ദ്രത്തിൽ സംഭവിച്ചതുപോലെ ഉണ്ടാകും' സുകുമാരൻ നായർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആളായിരുന്നു യാക്കോബായ സഭയിലെ പുരോഹിതൻ മാർ കൂറിലോസ്. ആവശ്യമില്ലാതെ കാൽ പിടിക്കാൻ പോയാൽ ഇതൊക്കെ കേൾക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2015ൽ എൻഎസ്എസ് ആസ്ഥാനത്ത് ബജറ്റ് യോഗം നടക്കുന്നിടത്ത് എത്തിയ സുരേഷ് ഗോപിയോട് സുകുമാരൻ നായർ അതൃപ്തി പ്രകടിപ്പിക്കുകയും ഇറക്കിവിടുകയും ചെയ്തത് വാർത്തയായിരുന്നു. പിന്നീട്, 2019-ൽ സുരേഷ് ഗോപി വീണ്ടും എൻഎസ്എസ് ആസ്ഥാനത്ത് എത്തുകയും സുകുമാരൻനായരെ കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപും സുരേഷ് ഗോപി എൻഎസ്എസ് ആസ്ഥാനത്തെത്തി സുകുമാരൻനായരെ കണ്ടിരുന്നു.