- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെഎസ്ആർടിസി ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു
കോട്ടയം: കെഎസ്ആർടിസി ബസിടിച്ച് സ്‌കൂട്ടർ യാത്രികൻ തൽക്ഷണം മരിച്ചു. എംസി റോഡിൽ ചൂട്ടുവേലി ജംക്ഷനു സമീപമുണ്ടായ അപകടത്തിൽ എസ്എച്ച് മൗണ്ട് ശങ്കരേടത്ത് കുന്നേൽ ഉദയംപുത്തൂർ യു.എഫ്.ബബീഷ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടിനാണ് അപകടം ഉണ്ടായത്.
പത്തനംതിട്ടയിൽ നിന്നു മൈസൂരുവിലേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടതെന്നു ഗാന്ധിനഗർ പൊലീസ് പറഞ്ഞു. ബസ് തട്ടിയതോടെ നിയന്ത്രണം നഷ്ടമായ സ്‌കൂട്ടർ ബസിന്റെ പിൻചക്രങ്ങൾക്ക് ഇടയിലേക്ക് വീഴുകയും ബബീഷിന്റെ ശരീരത്തിലൂടെ ചക്രം കയറി ഇറങ്ങുകയും ആയിരുന്നു. യുവാവ് തൽക്ഷണം മരിച്ചു.
നഗരത്തിലെ കുറിയർ സർവീസിലെ ജീവനക്കാരനായ ബബീഷ് നട്ടാശേരി വായനശാലയ്ക്കു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു. പഠനകാലത്തു കോളജ് ഫുട്‌ബോൾ ടീമിൽ കളിച്ചിട്ടുണ്ട്. 6 മാസം മുൻപാണ് ഗൾഫിൽ നിന്നു നാട്ടിലെത്തിയത്. വീണ്ടും വിദേശത്തേക്കു പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് അപകടം. പിതാവ്: ഫ്രാൻസിസ് ദേവസ്യ. അമ്മ: ഗ്രേസി. ഭാര്യ: വിനീത. മക്കൾ: ഏബൽ, ഫേബ.