ഭാര്യയെ സ്റ്റീൽ കലം ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ
- Share
- Tweet
- Telegram
- LinkedIniiiii
വൈക്കം: ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്പ് കാട്ടിക്കുന്ന് ഗുരുമന്ദിരം ഭാഗത്ത് ആശാരിപ്പറമ്പിൽ വീട്ടിൽ ആശിഷിനെ(22)യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി പത്തരയോടെ ഭാര്യയെ മർദിച്ച് സ്റ്റീൽ കലം ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവർ തമ്മിൽ കുടുംബപ്രശ്‌നങ്ങൾ നിലനിന്നിരുന്നു. വൈക്കം സ്റ്റേഷൻ എസ്‌ഐ എം.പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ആശിഷിനെ റിമാൻഡ് ചെയ്തു.
Next Story