- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓട്ടോയിൽ ഇടിച്ച വാൻ ബാറ്ററിക്കടയിൽ പാഞ്ഞുകയറി
വണ്ടിപ്പെരിയാർ: ഓട്ടോയിൽ ഇടിച്ച വാൻ ബാറ്ററിക്കടയിലേക്ക് പാഞ്ഞുകയറി. ഓട്ടോയാത്രക്കാരായ ആറുവയസ്സുകാരനുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. കൊല്ലം-തേനി ദേശീയപാതയിൽ കക്കിക്കവലയിൽ ഞായറാഴ്ച രാത്രി 12.30-നായിരുന്നു അപകടം. അങ്കമാലി തുറവൂർ സ്വദേശികളായ മനോജ്(33), പ്രിയ(29), ഇവരുടെ മകൻ സൂര്യപ്രകാശ്(ആറ്), ഓട്ടോഡ്രൈവർ ഡൈമുക്ക് സ്വദേശി സുരേഷ് (39) എന്നിവർക്കാണ് പരിക്കേറ്റത്.
അങ്കമാലിയിൽനിന്ന് മനോജും കുടുംബവും വണ്ടിപ്പെരിയാറിൽ ബസിറങ്ങി ഡൈമുക്കിലെ ബന്ധുവീട്ടിലേക്ക് പോകുന്നതിന് ഓട്ടോറിക്ഷയിൽ കയറി. ഓട്ടോ കക്കിക്കവലയിലെത്തിയപ്പോൾ എതിർദിശയിൽ വന്ന വാൻ ഓട്ടോയിലിടിച്ച് നിയന്ത്രണംവിട്ട് വള്ളക്കടവ് സ്വദേശി അഗസ്തിയുടെ ബാറ്ററിക്കടയിലേക്ക് ഇടിച്ചുകയറി. കടയുടെ ഷട്ടർ പൂർണമായും തകർന്നു.
ശബ്ദംകേട്ട് നാട്ടുകാരെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അങ്കമാലി സ്വദേശികളായ മൂന്നുപേരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോഡ്രൈവർക്ക് കാര്യമായ പരിക്കില്ല.